ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുന്നതിനാല്‍ വടക്കൻ കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
കാസർഗോഡ്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളില്‍ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതി ചെയ്യുകയാണിപ്പോള്‍. കേരളത്തില്‍ മഴയും കാറ്റും തുടരുന്നു. ചൊവ്വാഴ്ച ഇത് വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലില്‍ എത്തിച്ചേരാൻ സാധ്യതയെന്നാണ് വിലയിരുത്തല്‍.