മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. വൈകീട്ട് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ദിസനായകയെ കേന്ദ്രമന്ത്രി എൽ മുരുഗൻ സ്വീകരിച്ചു. ഇന്ന് രാത്രി വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ദിസനായകെ കൂടിക്കാഴ്ച്ച നടത്തിയേക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശ്രീലങ്കൻ പ്രസിഡന്റ് നയതന്ത്ര ചർച്ച നടത്തുന്നുണ്ട്. വൈകീട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും കാണും. ശ്രീലങ്കൻ വിദേശകാര്യമന്ത്രിയും ധനസഹമന്ത്രിയും ദിസനായകയ്ക്കൊപ്പം ഉണ്ട്. പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള ദിസനായകയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ഇന്ത്യ- ശ്രീലങ്ക നയതന്ത്ര ബന്ധത്തിൽ സന്ദർശനത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യതയുണ്ട്.
ശ്രീലങ്കൻ പ്രസിഡൻ്റിന് ഇന്ത്യയിൽ സ്വീകരണം ഒരുക്കി കേന്ദ്രമന്ത്രി
Kesia Mariam
0
Tags
Top Stories