തൃശൂരിൽ പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി ഫൈസൽ(47) ആണ് മരിച്ചത്. ഒല്ലൂർ കുട്ടനല്ലൂരിൽ ഓവർ ബ്രിഡ്ജിന് സമീപം ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഫൈസൽ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് പെട്ടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
Kesia Mariam
0
Tags
Top Stories