കാറിന് സൈഡ് നൽകിയില്ല..സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദ്ദിച്ചു….


കോഴിക്കോട് നാദാപുരം തണ്ണീർ പന്തലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദിച്ചു. ഡ്രൈവർ ഹരികൃഷ്ണൻ, കണ്ടക്ടർ സിജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച്ച് വൈകുന്നേരമാണ് സംഭവമുണ്ടായത്. തണ്ണീർ പന്തലിന് അടുത്ത് സി സി മുക്കിലാണ് സംഭവം. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ഒരു സംഘം ഇവരെ മർദ്ധിച്ചത്. യാത്രക്കാരുടെ മുന്നിൽ വെച്ച് അസഭ്യവർഷവും ഭീഷണിയും മുഴക്കിയാണ് അക്രമം നടത്തിയത്. പരിക്കേറ്റവർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. കണ്ണിന് പരിക്കേറ്റ കണ്ടക്ടറെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. മര്ദനത്തിനിരയായവർ നാദാപുരം പൊലീസിൽ പരാതി നൽകി.


Previous Post Next Post