അപകടത്തില്‍പ്പെട്ട ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. ചൊവ്വ രാത്രി ഒമ്പത് മണിയോടെ തൃശൂര്‍ -വരടിയം റൂട്ടില്‍ കൊട്ടേക്കാട് വച്ച് ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ബൈക്കില്‍ നിന്ന് ഉടനെ പെട്രോള്‍ ലീക്ക് ആയി.ഈ വിവരം അറിയാതെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതോടെ ആളിക്കത്തുകയായിരുന്നു. ബൈക്ക് യാത്രികന് സാരമായി പൊള്ളലേറ്റു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു. പരിക്കേറ്റയാളെ തൃശൂര്‍ ദയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിൽ പെട്ട ബൈക്ക് സ്റ്റാർട്ട് ചെയ്തതോടെ ആളിക്കത്തി.. യുവാവിന് പൊള്ളലേറ്റു
Jowan Madhumala
0
Tags
Top Stories