കേരള ഹൈക്കോടതി ജീവനക്കാർ ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി. സീനിയർ ഓഫീസർമാർ ഒഴികെയുള്ള സ്റ്റാഫംഗങ്ങൾ ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദേശം. പലരും ജോലി സമയത്ത് ഓൺലെൻ ഗെയിം കളിക്കുന്നതും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനാലാണ് രജിസ്ട്രാർ ജനറൽ നടപടിയെടുത്തത്. ഇത് സംബന്ധിച്ച് മുൻപും ഓഫീസ് മെമ്മോകൾ ഇറങ്ങിയിരുന്നു. അതേസമയം ഓഫീസ് ആവശ്യങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
ഉദ്യോഗസ്ഥർ ഇനി ജോലി സമയത്ത് ഫോൺ ഉപയോഗിക്കേണ്ട.. കേരള ഹൈക്കോടതിയുടെ ഉത്തരവ്…
Jowan Madhumala
0
Tags
Top Stories