ആംബുലൻസിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ടയിലേക്ക് പോയ കെഎസ്ആർടിസി ബസ്സും കോന്നി ഭാഗത്ത് നിന്നും വന്ന ആംബുലൻസുമായിട്ടാണ് കൂട്ടിയിടിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് കലഞ്ഞൂർ സ്കൂളിന് സമീപത്ത് വച്ച് അപകടം നടന്നത്.
ആംബുലൻസ് ബ്രേക്ക് ചെയ്തപ്പോൾ തെന്നി മാറിയതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി റോഡിലേക്ക് വീഴുകയും ചെയ്തു. കെഎസ്ആർടിസിയിൽ ഉണ്ടായിരുന്ന നിരവധി പേർക്കും പരിക്കേറ്റു.