പാലക്കാട് പട്ടാമ്പിയിൽ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വിദ്യാർഥിനിക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെ മേലെ പട്ടാമ്പി പൊലീസ് സ്റ്റേഷൻ സമീപത്തെ ബസ്റ്റോപ്പിലായിരുന്നു അപകടം ഉണ്ടായത്.വളാഞ്ചേരിയിൽ നിന്നും പട്ടാമ്പിക്ക് വരികയായിരുന്നു സ്വകാര്യ ബസ്. ബസ് സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുന്നതിനിടെയായിരുന്നു അപകടം. പലവ്യഞ്ജനങ്ങളുമായി വരികയായിരുന്ന പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു ഫുട്പാത്തിലൂടെ സഞ്ചരിച്ച് ബസ്സിന്റെ മുൻ വാതിലിന്റെ ഭാഗത്തേക്ക് ഇടിച്ചു കയറിയത്. ഈ സമയം ബസ്സിൽ നിന്നും ഇറങ്ങുന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ പട്ടാമ്പി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പട്ടാമ്പി പൊലീസ് അറിയിച്ചു.
നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ സ്വകാര്യബസ്സിൽ ഇടിച്ച് അപകടം…വിദ്യാർത്ഥിനിക്ക് പരുക്കേറ്റു
Jowan Madhumala
0
Tags
Top Stories