ഡിഐജിയുടെ വീട് കുത്തിത്തുറന്ന് മോഷണം.. വീട്ടിലുണ്ടായിരുന്ന അലമാരകളും മേശകളും വാരിവലിച്ചിട്ട നിലയിൽ


ജയില്‍ മുന്‍ ഡിഐജി സന്തോഷ് കുമാറിന്റെ വീട്ടില്‍ മോഷണം. കരമന നെടുങ്കാട് പമ്പ് ഹൗസ് റോഡിലെ ഇരുനില വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.മോഷണം നടക്കുമ്പോൾ സന്തോഷ് കുമാറും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു വീട്ടിലെ അലമാരകളും മേശകളും വാരി വലിച്ചിട്ട നിലയിലായിരുന്നു. കരമന പോലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post