കു​വൈ​ത്തി​ൽ ചൈ​ന​യു​ടെ പു​തി​യ എം​ബ​സി കെ​ട്ടി​ടം തു​റ​ന്നു


കു​വൈ​ത്തി​ൽ ചൈ​ന​യു​ടെ പു​തി​യ എം​ബ​സി കെ​ട്ടി​ടം തു​റ​ന്നു.ചൈ​നീ​സ് അം​ബാ​സ​ഡ​ർ ഷാ​ങ് ജി​യാ​ൻ​വെ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.കു​വൈ​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക് ഏ​രി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ​യും പ​ങ്കെ​ടു​ത്തു. കു​വൈ​ത്തും ചൈ​ന​യും ത​മ്മി​ൽ ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും സ​ഹ​ക​ര​ണ​വു​മാ​ണ് ഉ​ള്ള​ത്. ഇ​രു സൗ​ഹൃ​ദ രാ​ഷ്ട്ര​ങ്ങ​ളി​ലെ​യും നേ​തൃ​ത്വ​വും ജ​ന​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ൽ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ വി​ശാ​ല​മാ​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്ന് അ​ൽ യ​ഹ്യ പ​റ​ഞ്ഞു.
Previous Post Next Post