കുവൈറ്റിൽ ബയോമെട്രിക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെടും; നടപടികൾ ആരംഭിച്ചു.




കുവൈത്ത് സിറ്റി: ബയോമെട്രിക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. ഈ മാസാവസാനം അവസാനിക്കുന്ന സമയപരിധിയിൽ വിരലടയാളം എടുക്കാത്ത കുവൈത്തികളും അല്ലാത്തവരുമായവരുടെ അക്കൗണ്ടുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബാങ്കുകൾ ഇലക്ട്രോണിക് സംവിധാനങ്ങൾ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. കുവൈത്തികൾക്ക് സംഭവിച്ചതുപോലെ, നിയമലംഘകരുടെ അക്കൗണ്ടുകൾ ക്രമേണ ബ്ലോക്ക് ചെയ്യപ്പെടും.

ഡിസംബർ 31 ന് മുൻപ് പ്രവാസികൾക്ക് ബയോമെട്രിക് വിരലടയാളം എടുക്കാൻ ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന് സമാന്തരമായാണ് ബാങ്കുകളുടെ നീക്കം. ജനുവരി 1 മുതൽ നിയമലംഘരുടെ എല്ലാ ബാങ്കിംഗ് ഇടപാടുകളും അവരുടെ അക്കൗണ്ടുകളും പൂർണ്ണമായും സസ്പെൻഡ് ചെയ്യപ്പെടും. എല്ലാ ഉപഭോക്താക്കൾക്കും ബയോമെട്രിക് വിരലടയാളം സംബന്ധിച്ച മന്ത്രിതല തീരുമാനം പാലിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Previous Post Next Post