എംആർഐ സ്കാനിംഗ് സെന്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി.


എംആർഐ സ്കാനിംഗ് സെന്ററിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി. വീഡിയോ റെക്കോർഡിംഗ് ഓൺ ചെയ്ത നിലയിൽ ഒളിപ്പിച്ച മൊബൈൽ ഫോണാണ് കണ്ടെത്തിയത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എംആർഐ സെന്ററിലെ ജീവനക്കാരനായ വിശാൽ താക്കൂർ എന്നയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.ഇയാൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് രണ്ട് വീഡിയോ ക്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒന്ന് പരാതിക്കാരന്റെ ഭാര്യയുടെയും മറ്റൊന്ന് മറ്റൊരു സ്ത്രീയുടേതുമാണ്. എംആർഐ സ്കാനിംഗ് സെന്ററിലെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറി പൊലീസ് സീൽ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 77-ാം വകുപ്പ് പ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി
Previous Post Next Post