കര്‍ണാടക തീരത്തിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 2 ദിവസങ്ങളിലായി പടിഞ്ഞാറ് - വടക്കു പടിഞ്ഞാറ് ദിശയില്‍ മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.