ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകനെ പാമ്പുകടിച്ചു. സ്വാമി അയ്യപ്പൻ റോഡിൽ വച്ചാണ് സംഭവം. കർണ്ണാടക സ്വദേശി ശ്രീനിവാസിനാണ് പാമ്പ് കടിച്ചത്. പമ്പ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ശബരിമല പാതയിൽ മണ്ണിടിച്ചിലുണ്ടായി. എരുമേലി അട്ടിവളവിനു സമീപമാണ് മണ്ണിടിഞ്ഞത്. ശക്തമായ മഴയെ തുടർന്നുണ്ടായ അപകടം. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ടീമും ക്യുക്ക് റസ്‌പോൺസ് ടീം അംഗങ്ങളും ചേർന്ന് മണ്ണ് നീക്കി.