കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ‍ർ പിടിയിൽ...


കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം.പി.അനിൽകുമാറിനെ ആണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ ചെന്നവരോടാണ് രണ്ട് ലക്ഷം രൂപ അനിൽകുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പന്തീരാങ്കാവ് വില്ലേജിലെ കൈമ്പാലത്ത് ആയിരുന്നു പെട്രോൾ പമ്പ് വരേണ്ടത്. ഒരേക്കർ ഭൂമിയിലെ 30 സെന്‍റ് തരം മാറ്റാനായിരുന്നു അപേക്ഷ. ഇതിനായി വില്ലേജ് ഓഫീസർ അനിൽകുമാർ രണ്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 50000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.

പരാതിക്കാർ പണം നൽകുന്നതിന് പകരം നേരെ വിജിലന്‍സിലേക്കാണ് നേരെ പോയത്. തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം കൈക്കൂലിയുടെ ആദ്യഘഡു നൽകാനെത്തിയപ്പോള്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. വർഷമാണ് പന്തീരങ്കാവിലേക്ക് അനിൽകുമാര്‍ സ്ഥലം മാറി എത്തിയത്. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നതിനാൽ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് കൈക്കൂലി കേസിൽ പിടിയിലാകുന്നത്. അനിൽകുമാർ പണം ആവശ്യപ്പെട്ടതിന്റെ ഡിജിറ്റൽ തെളിവുകളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Previous Post Next Post