കഴുത്തിൽ കയർ കുരുങ്ങിയ പോത്ത് ചിറയിലേക്ക് വീണു; പിന്നാലെ ഉടമ കുഴഞ്ഞു വീണു മരിച്ചു…



കഴുത്തിൽ കയർ കുരങ്ങിയ പോത്ത് ചിറയിലേക്ക് വീണു. ഇത്‌ കണ്ട് നിന്ന ഉടമ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം മങ്ങാട് സ്വദേശി 75കാരനായ രാജൻ ആണ് മരിച്ചത്. മങ്ങാട് ഗണപതിച്ചിറയിലേക്കാണ് രാജന്റെ പോത്ത് കഴുത്തിൽ കയർ കുരുങ്ങി വീണത്. ഫയർഫോഴ്സ് എത്തി പോത്തിനെ കരയ്ക്കെടുത്തെങ്കിലും അപ്പോഴേക്ക് പോത്ത് ചത്തിരുന്നു. കുഴഞ്ഞുവീണ രാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

Previous Post Next Post