വടകരയില്‍ ഒന്‍പതുവയസുകാരി വാഹനമിടിച്ച് കോമയിലായ സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനം പോലീസ് കണ്ടെത്തി.
ഈ വര്‍ഷം ഫെബ്രുവരി 17ന് നടന്ന അപകടത്തിലെ പ്രതിയെയാണ് കണ്ടെത്തിയത്. ഷെജീല്‍ ആണ് കാര്‍ ഓടിച്ചത്. മാരുതി സ്വിഫ്റ്റ് കാര്‍ പോലീസ് പിടിച്ചെടുത്തു. അപകട സ്ഥലത്ത് നിര്‍ത്താതെ കാറുമായി രക്ഷപ്പെടുകയായിരുന്നു. ഷെജീല്‍ യുഎഇയിലാണ് ഉള്ളത്.
പ്രതിയെ ഉടന്‍ അവിടെ നിന്നും എത്തിക്കുമെന്ന് കോഴിക്കോട് റൂറല്‍ എസ്പി നിതിന്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.