പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു


17കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കോച്ചിങ് ക്ലാസിലേക്കുപോയ വിദ്യാർത്ഥി തിരിച്ചുവരാത്തതിനെത്തുടർന്ന് രക്ഷിതാക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഹൃത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

ഇതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഗാർമാർഗിലെ കോച്ചിങ് സെന്ററിന് സമീപത്തുനിന്ന് 17-കാരന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഹാമറും വിദ്യാർത്ഥി യുടെ എടിഎം കാർഡും 4400 രൂപയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

Previous Post Next Post