അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന കർശന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്..പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചെറിയ പനിയുമായി എത്തിയാലും പറഞ്ഞ് വിടുന്നത് മെഡിക്കൽ കോളേജിലേയ്ക്ക് എന്ന് ആക്ഷേപം നിലനിൽക്കെ പുറത്തിറങ്ങിയ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെ പിൻതുണച്ച് സാധാരണക്കാർ



ജോവാൻ മധുമല 

ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ അതത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ലഭ്യമാക്കണം എന്നും രോഗികളുടെ അവസ്ഥ വിലയിരുത്തി ഗുരുതരമാണെങ്കിൽ മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ആണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്.

മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മതിയായ സൗകര്യമോ ഡോക്ടര്‍മാരോ ഇല്ലെങ്കില്‍ മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടൂള്ളൂവെന്നും നിര്‍ദേശത്തില്‍ പറയുന്നു
Previous Post Next Post