പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി എ​സ്ഐ​യുടെ കൈക്ക് കടിച്ചു...




പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി എ​സ്ഐ​യുടെ കൈക്ക് കടിച്ചു. മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​ജേ​ഷ് കെ ​ജോ​ണി​നാണ് പ്രതിയുടെ കടിയേറ്റത്. മൂ​ന്നാ​റി​ന് സ​മീ​പ​മു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​യിരുന്നു സം​ഭ​വം. എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് പൊ​ലീ​സു​കാ​ർ ത​മി​ഴ്നാ​ട്ടി​ലെ​ത്തി സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ​ പ്ര​തി എ​സ്ഐ​യു​ടെ കയ്യിൽ ക​ടി​ക്കുകയായിരുന്നു. ഇ​യാ​ളെ കൊ​ണ്ടുപോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നൂ​റി​ല​ധി​കം വ​രു​ന്ന ഗ്രാ​മ​വാ​സി​ക​ൾ ചേ​ർ​ന്ന് പൊ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു. ഇ​വ​രു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണ് പ്ര​തി​യെ പൊലീസ് സംഘം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി മൂ​ന്നാ​റി​ലെ​ത്തി​ച്ച​ത്. പ്ര​തി​യെ തൊ​ടു​പു​ഴ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​ന് മുമ്പി​ൽ ഹാ​ജ​രാ​ക്കി.
Previous Post Next Post