അമിതവേ​ഗത്തിലെത്തിയ കാർ ഇടിച്ച് ശുചീകരണത്തൊഴിലാളിക്ക് പരിക്ക്...


കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ശുചീകരണത്തൊഴിലാളിക്ക് പരിക്ക്. ഇടപ്പള്ളി സ്വദേശിനി നിഷയുടെ കാലിന്റെ എല്ലു പൊട്ടി, നട്ടെല്ലിനും പരിക്കേറ്റു. ഇടിച്ച വാഹനത്തിലെ ഡ്രൈവർ കടന്നു കളഞ്ഞു. അതേ സമയം സംഭവത്തിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് വാഹനമോടിച്ചയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി വിട്ടയച്ചു എന്നും നഷ്ടപരിഹാരമടക്കം ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും നിഷയുടെ ഭർത്താവ് മാരിയപ്പൻ ആരോപിച്ചു.

Previous Post Next Post