മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയെത്തി. ഇന്നലെ രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തി കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ആളുകൾ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ പടയപ്പ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങി. അതേ സമയം പടയപ്പ ജനവാസ മേഖലയിൽ നിരന്തരം ഇറങ്ങുമ്പോഴും ആനയെ നിരീക്ഷിക്കാൻ വനം വകുപ്പ് നിയോഗിച്ച ആർ.ആർ ടി സംഘത്തിൻറെ സേവനം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
ജനവാസ മേഖലയിൽ വീണ്ടും പടയപ്പ
Kesia Mariam
0
Tags
Top Stories