യുവതിയെ അപമാനിച്ചതിന് യൂട്യൂബർ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണന് എതിരെയുള്ള കേസിൽ പോലീസ് അട്ടിമറിയെന്ന് .യുവതി


യുവതിയെ അപമാനിച്ചതിന് യൂട്യൂബർ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണന് എതിരെയുള്ള കേസിൽ പോലീസ് അട്ടിമറി.യുവതി തെളിവ് നൽകിയിട്ടും തെളിവില്ലാത്ത കേസാക്കി പൊലീസ്. തെളിവുകൾ സഹിതം യുവതി നൽകിയ പരാതിയാണ് പൊലീസ് അട്ടിമറിച്ചത്. പൊലീസിനെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയുടെ തീരുമാനം.പീഡന പരാതി നൽകിയ യുവതിയെ വാട്ട് സാപ്പ് ഗ്രുപ്പുകളിൽ ഉൾപ്പെടുത്തി അധിക്ഷേപിക്കുന്നുവെന്നാണ് ആക്ഷേപം.

ആറാട്ടണ്ണൻ എന്നുവിളിക്കുന്ന സന്തോഷ് വർക്കി, അലൻ ജോസ് പെരേര എന്നിവർക്കെതിരെ തെളിവുകളുമായി പലതവണ ചേരാനെല്ലൂർ സ്റ്റേഷനിൽ എത്തിയിട്ടും പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയ്യാറായില്ല. പിന്നീട് പരാതി സ്വീകരിച്ച പൊലീസ് കേസിൽ തെളിവുകളില്ല എന്നുപറഞ്ഞ് മജിസ്‌ട്രേറ്റിന് റിപ്പോർട്ടും നൽകി. തന്നെ അപമാനിക്കുന്ന നിലപാടാണ് ആറാട്ടണ്ണനെന്ന് യുവതി പറഞ്ഞു.


Previous Post Next Post