പാമ്പാടി:സാമൂഹ്യ പ്രവർത്തന രംഗത്ത് ഇടുറ്റ സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തിത്വത്തിന് പാമ്പാടി ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷൻ പത്തു വർഷത്തിലൊരിക്കൽ നൽകുന്ന "കർമ്മ ശ്രേഷ്ഠാ പുരസ്കാരം സഹകരണ - ദേവസ്വം തുറമുഖ വകുപ്പു മന്ത്രി ശ്രീ വി.എൻ വാസവന് ഡിസംബർ 22 ഞായറാഴ്ച 3.30 ന് സമ്മാനിക്കും .പാമ്പാടി മൂലക്കര ഐക്യ വേദി ഹാളിൽ (പ്രൊഫ ജോർജ് വർക്കി നഗർ) ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ കെ.ആർ രാജൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് കോട്ടയം എം.പി. അഡ്വ. ഫ്രാൻസിസ് ജോർജ് കർമ്മ ശേഷ്ഠാ പുരസ്കാരം . വി.എൻ വാസവന് സമ്മാനിക്കും.ഫലകവും, പ്രശസ്തി പത്രവും , പൊന്നാടയും ചേർന്നതാണ് പുരസ്കാരം .
ഗ്രാമസേവാനിയുടെ ഈ വാർഷിക സമ്മേ ളനത്തിൽ പാമ്പാടിയിലെ സഹകരണ - വിഭ്യാഭ്യാസ - സാംസ്കാരിക രാഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെ ആദരിക്കും.
പുതുപ്പള്ളി എം.എൽ .എ ശ്രീ. ചാണ്ടി ഉമ്മൻ പ്രതിഭകളെ ആദരിച്ച് മുഖ്യ പ്രഭാഷണം നടത്തും.
കേരള കർഷക കടാശ്വാസ കമ്മീഷൻ അംഗമായി സംസ്ഥാന സർക്കാർ നിയമിച്ച ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ. കെ.ആർ. രാജന് മന്ത്രി ഉപഹാരം നൽകും.
പാമ്പാടി പഞ്ചായത്തു അംഗം അനീഷ് പി.വി. ആശംസാ പ്രസംഗം നടത്തും
തോമസ് ലാൽ നന്ദി പറയും.
ഗ്രാമസേവിനി അംഗങ്ങളുടെ യും കുട്ടികളുടെയും കലാപരിപാടികൾ ഉണ്ടായിരിക്കും
ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ. കെ. ആർ. രാജൻ സെക്രട്ടറി ജി. വേണുഗോപാൽ ,ട്രഷറർ പി.ആർ. അജിത് കുമാർ, കുര്യാക്കോസ് ഈ പ്പൻ, റ്റി.ബി. രബിന്ദ്രനാഥൻ നായർ, സുനിൽ പുളിന്താനം , ലാൽ തോമസ് എന്നിവർ പാമ്പാടി മീഡിയ സെൻ്ററിൽ നടന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്തു.