പൊതുവിപണിയിലെ പൊള്ളുന്ന വിലക്കയറ്റത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത് മാവേലി സ്റ്റോറുകളാണ്. എന്നാല്‍ വീണ്ടും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് ഈ മാവേലിസ്‌റ്റോറുകള്‍.
വിപണിയില്‍ വലിയവില ഉല്‍പ്പന്നങ്ങളുടെ അളവ് വെട്ടിക്കുറയ്ക്കുകയാണ് മാവേലിസ്‌റ്റോറുകള്‍ ചെയ്തത്. പൊതുവിപണിയില്‍ വലിയ വിലയുളള ഉഴുന്ന്, കടല, ചെറുപയര്‍, തുവര പരിപ്പ് എന്നീ സാധനങ്ങളാണ് അര കിലോഗ്രാമായി പരിമിതപ്പെടുത്തിയത്.
സാധനങ്ങളുടെ സ്റ്റോക്ക് കുറഞ്ഞത് കൊണ്ടാണ് സബ്‌സിഡി സാധനങ്ങളുടെ അളവ് കുറച്ചതെന്നാണ് മാവേലിസ്‌റ്റോറുകളുടെ വിശദീകരണം. സാമ്പാറിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ തുവരപരിപ്പ്, ദോശ, ഇഡലി എന്നിവയുടെ മുഖ്യചേരുവയായ ഉഴുന്ന്, പ്രിയവിഭവങ്ങളൊരുക്കാന്‍ ഉപയോഗിക്കുന്ന കടല, ചെറുപയര്‍ എന്നിവ ഇപ്പോള്‍ അര കിലോഗ്രാം വീതമേ നല്‍കുന്നുളളു. പീപ്പീള്‍സ് ബസാറിലും മാവേലി സ്റ്റോറുകളിലും എല്ലായിടത്തും ഇതേ സ്ഥിതിയാണ്യ.
ഒരു മാസത്തേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങാനെത്തുന്ന ആളുകള്‍ക്ക് പകുതി അളവ് സാധനങ്ങളേ കിട്ടുന്നുളളു. ഒന്നര വര്‍ഷമായ സപ്‌ളൈകോയില്‍ അവശ്യസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമമായിരുന്നു അത് പരിഹരിച്ചിട്ട് കഷ്ടിച്ച് രണ്ട് മാസമേ ആയിട്ടുളളു. ഇതിനിടയിലാണ് വീണ്ടും ഇരുട്ടടിയായി മാവേലിസ്‌റ്റോറിലെ പ്രതിസന്ധി.