ചാണ്ടി ഉമ്മനെ അനുകൂലിച്ചു; യൂത്ത് കോൺഗ്രസ് നേതാവിനെതിരേ പാർട്ടി നടപടി




തിരുവനന്തപുരം: ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ്. അഖിലിനെതിരേ പാർട്ടി നടപടി. മാധ്യമ വിഭാഗം പാനലിൽ നിന്നും ഒഴിവാക്കി. ചാണ്ടി ഉമ്മൻ വിഷയത്തിൽ അനുമതിയില്ലാതെ ചർച്ചയിൽ പങ്കെടുത്തെന്നും ചാണ്ടിയെ അനുകൂലിച്ച് പാർട്ടിക്കെതിരെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അനിലിനെതിരേ നടപടി.
അതേസമയം വിവാദങ്ങൾക്കിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറിയൽ ഒറ്റയ്ക്ക് നിൽക്കുന്ന ചാണ്ടി ഉമ്മന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു. പർട്ടിയിൽ പരിഗണന കിട്ടുന്നില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ വെളിപ്പെടുത്തൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് മാത്രം ചുമതലകളൊന്നും നൽകിയില്ലെന്ന് ചാണ്ടി ഉമ്മൻ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു.


Previous Post Next Post