എം എസ് സൊല്യൂഷൻസ് ചോദ്യം ചോർത്തിയത് തന്നെ, കേസെടുത്ത് ക്രൈംബ്രാഞ്ച്.. സിഇഒ എം ഷുഹൈബ് അധ്യാപകരെ ഭീഷണിപ്പെടുത്തി...





കോഴിക്കോട് : എം എസ് സൊല്യൂഷൻസ് ചോദ്യം ചോർത്തിയെന്ന് കണ്ടെത്തൽ. പത്താം ക്ലാസ് ക്രിസ്തുമസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർത്തിയത്.ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും.

അതിനിടെ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്ത് വന്നു.എം എസ് സൊല്യൂഷൻസ് നോക്കി പരീക്ഷക്ക് പടിക്കരുതെന്ന് പറഞ്ഞ അധ്യാപകനെയാണ് ഭീഷണിപ്പെടുത്തിയത്.
Previous Post Next Post