ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം ചെയ്താൽ ശിക്ഷയായി ഗുരുതര പിഴ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു തയാറെടുത്ത് കേന്ദ്രം



ദില്ലി : ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം ചെയ്താൽ ശിക്ഷയായി ഗുരുതര പിഴ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു തയാറെടുത്ത് കേന്ദ്രം
5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള ഭേദഗതികളാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.

ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. രണ്ട് നിയമങ്ങൾ ലയിപ്പിച്ച് ഒരു വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാകുമോയെന്നാണ് സർക്കാർ നോക്കുന്നത്. 2005ലെയും 1950 ലെയും നിയമങ്ങളാണ് ലയനത്തോടെ ഒന്നാകുക. ഉപഭോക്തൃ നിയമപ്രകാരം, 500 രൂപയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ.
ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്താൽ ആദ്യം ഒരു ലക്ഷം രൂപയും ആവർത്തിച്ചുള്ള കുറ്റത്തിന് 5 ലക്ഷം രൂപയും ആറ് മാസത്തെ തടവും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികൾ 2019 ൽ ഉപഭോക്തൃ കാര്യ വകുപ്പ് കൊണ്ടുവന്നിരുന്നു.
Previous Post Next Post