കാടുവെട്ടി തെളിക്കുന്നതിനിടെ പാമ്പു കടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏരൂർ സ്വദേശി സജുരാജ് ആണ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച കാടുവെട്ടി തെളിക്കുന്നതിനിടെ പാമ്പുകടി ഏൽക്കുകയായിരുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ പാമ്പുകടിയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ് സജു.

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന തെക്കേവയൽ സ്വദേശി രാമചന്ദ്രൻ ശനിയാഴ്ച മരിച്ചിരുന്നു. പാമ്പ് ശല്യം വർധിച്ചതോടെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് പരിധിയിലുള്ള ആര്‍ആര്‍ടി സംഘം ഇന്നലെ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ജനങ്ങളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ജനവാസ മേഖലയിലെ കാടുവെട്ടി തുടങ്ങി.
Previous Post Next Post