‘നേര്‍ക്കുനേര്‍ ഇടിച്ചിരുന്നെങ്കില്‍ ഇത്ര ആഘാതം ഉണ്ടാകില്ലായിരുന്നു. സൈഡ് ചെരിഞ്ഞ് ഇടിച്ചത് കൊണ്ടാണ് അപകടം ഇത്ര ഗുരുതരമായത്. സൈഡ് ഇടിച്ചത് കൊണ്ടാണ് ഡ്രൈവര്‍ക്ക് ഒന്നും സംഭവിക്കാതിരുന്നത്. പ്രൈവറ്റ് വാഹനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് റെന്റിന് കൊടുക്കുന്നത് നിയമവിരുദ്ധമാണ്. 9.30ന്റെ സിനിമയ്ക്ക് പോകാനായിരുന്നു ഇറങ്ങിയത് എന്നാണ് പറയുന്നത്. അപകടം നടന്നത് 9.20നാണ്. അപ്പോള്‍ സപീഡ് കൂട്ടാനുള്ള സാധ്യതയുണ്ട്. നല്ല മഴയുള്ള സമയത്ത് പതുക്കെയാണ് പൊതുവേ വണ്ടിയോടിക്കുക. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്‍ പതുക്കെയായിരുന്നു എന്ന് പറയാനാകില്ലല്ലോ.
ഡ്രൈവര്‍ക്ക് എക്‌സ്പീരിയന്‍സ് കുറവുണ്ട്. അഞ്ച് മാസമേ ആയിട്ടുള്ളൂ ലൈസന്‍സ് എടുത്തിട്ട്. ഏഴ് പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തില്‍ 11 പേരാണ് ഉണ്ടായത്. ഓവര്‍ടേക്ക് ചെയ്യുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നില്ല. ഫേസ് ടു ഫേസ് ഇടിക്കുകയായിരുന്നുവെങ്കില്‍ ഇത്ര മരണം ഉണ്ടാകുമായിരുന്നില്ല. കാറിന്റെ വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്. എയര്‍ബാഗ് ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. ഇടിയുടെ ആഘാതം അത്ര വലുതാണ്. മഴയത്ത് ബ്രേക്ക് അപ്ലൈ ചെയ്തതും വലിയ പ്രശ്‌നമായിട്ടുണ്ട്,’ ആര്‍ടിഒ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.