ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു...



ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്. കാപ്പാ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ഈ സമയത്താണ് ആക്രമണം ഉണ്ടായത്. മാരിമുത്തു അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്. കൈക്കാണ് സിഐക്ക് കുത്തേറ്റത്. ആരോഗ്യനില തൃപ്തികരമാണ്.

Previous Post Next Post