അമിത വേഗത്തിലെത്തിയ ടിപ്പർ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്കിനെ തട്ടിയിട്ടു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...



 പാറശാലയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. പാറശാല സ്കൂളിന് മുന്‍വശത്തു വെച്ചാണ് ബൈക്ക് യാത്രക്കാരന്‍ ടിപ്പർ ലോറി ഇടിച്ച് മരിച്ചത്. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്റര്‍ വിജയനാണ് മരിച്ചത്. അമിത വേഗതയിലെത്തിയ ടിപ്പർ ലോറി, ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് യാത്രക്കാരനെ തട്ടിയിടുകയായിരുന്നു. നിലത്തു വീണ വിജയന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻ ചക്രം കയറിയിറങ്ങി. വിജയൻ അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു. 
Previous Post Next Post