കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു…



ആലപ്പുഴ: ആലപ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു. തണ്ണീർമുക്കം സ്വദേശി വാലയിൽ രതീഷിന്റെയും സീമയുടെയും മകൻ ആര്യജിത് ആണ് മരിച്ചത്. കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. രാവിലെ സ്കൂൾ പോകുന്നതിനു മുൻപ് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് ദാരുണസംഭവം.

Previous Post Next Post