പത്തനംതിട്ട : റാന്നിയിൽ യുവാവിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തി .പത്തനംതിട്ട റാന്നി മന്ദമരുതിയിലാണ് സംഭവം നടന്നത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്. ബിവറേജിന് മുന്നിലുണ്ടായ അടിപിടിയെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു .സംഭവത്തിൽ മൂന്ന് പ്രതികൾ ഉണ്ടെന്നും ഇവർക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.ആദ്യഘട്ടത്തിൽ വാഹനാപകടം എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകം എന്ന് തെളിയുകയായിരുന്നു