മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണം: ബാറുകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്




മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കാൻ ബാറുകൾക്ക് നിർദേശം നൽകി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവർമാരെ നൽകുന്നതിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇതിനൊപ്പം മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളും പുതിയ സർക്കുലറിൽ ഉണ്ട്. നിർദേശങ്ങൾ അംഗീകരിക്കാത്ത കസ്റ്റമേഴ്സിന്റെ വിവരങ്ങൾ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറണം.

എൻഫോഴ്സ്മെൻ്റ് ആർടഒ ആണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. കൂടാതെ, ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താനും നിർദേശമുണ്ട്. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. വീടുകളിലെത്തി നേരിട്ടായിരിക്കും പിഴ സ്വീകരിക്കുന്നത്. വാഹനാപകടം കുറക്കാനുള്ള പൊലീസ് – മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധനയുടെ ഭാഗമായാണ് നടപടി.
Previous Post Next Post