ദീർഘായുസ്സിന് വേണ്ടി പ്രാർഥിക്കുന്നു; സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി


മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സ് വഴിയാണ് നരേന്ദ്രമോദി സോണിയ ഗാന്ധിക്ക് ആശംസ അറിയിച്ചത്. ശ്രീമതി സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ. അവരുടെ ദീർഘായുസ്സിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്ന് മോദി എക്‌സിൽ കുറിച്ചു

കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധ്യക്ഷയായിരുന്ന നേതാവാണ് സോണിയ ഗാന്ധി. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻമാറിയിരിക്കുകയാണ്

ജന്മദിനാഘോഷം പാടില്ലെന്ന് സോണിയ ഗാന്ധി നേതൃത്വത്തിന് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ രാജ്യസഭാ എംപിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയുമാണ്.


Previous Post Next Post