ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്‍രെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഒരു എം എൽ എ യുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് കോടതി ചോദിച്ചു. പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. 2018 ലെ മന്ത്രിസഭാ തീരുമാന പ്രകാരമായിരുന്നു ആർ പ്രശാന്തിന് ജോലി നൽകിയത്. പൊതു മരാമത്ത് വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയറായിട്ടായിരുന്നു നിയമനം.
കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ നിയമനം റദ്ദാക്കി സുപ്രീംകോടതി
Kesia Mariam
0
Tags
Top Stories