ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. എന്നാല്‍ രക്ഷിതാക്കള്‍ പരിപാടി നടക്കുന്ന ദിവസം കറുപ്പ് വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ്. ഇതിനിടെ കറുപ്പ് വസ്ത്രങ്ങള്‍ക്കുള്ള വിലക്കില്‍ വിശദീകരണവുമായി ഗവര്‍ണറും രംഗത്തെത്തി.
സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ഉണ്ടല്ലോ എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് നിഗമനം. സ്‌കൂളിന്റെ 46-ാമത് വാര്‍ഷികാഘോഷപരിപാടി ഉദ്ഘാടനത്തിനായാണ് ഗവര്‍ണര്‍ എത്തുന്നത്.