IFFK വേദിയിൽ ചെറുനോവ് ആയി അങ്കമാൾ...


IFFK വേദിയിൽ വൈകുന്നേരം ആറുമണിക്ക് പ്രദർശനം നടന്ന തമിഴ് ചിത്രം എല്ലാവരുടെയും ഹൃദയം നിറച്ചു എന്നു പറയുന്നതാണ് സത്യം. രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമാണ് അങ്കമാൾ എന്ന ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചത്. ഇതിൽ മലയാളികൾക്ക് അഭിമാനിക്കാൻ ഒരുപാട് ഘടകങ്ങളുണ്ട് ഇതിന്റെ സംവിധായകനായ വിപിൻ രാധാകൃഷ്ണൻ മലയാളിയാണ്. ഡിസംബർ 15 വൈകുന്നേരം 6:00 മണിക്കാണ് അങ്കമാളിന്റെ പ്രദർശനം നടന്നത് അഞ്ചു മണിക്ക് മുൻപ് തന്നെ നീണ്ട നിരയാണ് ചിത്രത്തിനുവേണ്ടി ഉണ്ടായിരുന്നത്. തിയേറ്ററുകൾ നിറഞ്ഞ നിലത്തുമൊക്കെയായി ആളുകൾ ഇരിപ്പുറപ്പിച്ചിരുന്നു. 

കുറച്ച് അധികം ആളുകൾക്ക് കാണാൻ സാധിക്കാതെ വരികയും ചെയ്തു പെരുമാൾ മുരുകന്റെ കോടിത്തുണി എന്ന ചെറുകഥയിൽ നിന്നുമാണ് അങ്കമാൾ എന്ന ഈ സിനിമ ഉദയം ചെയ്യുന്നത് ചട്ട അഥവാ ബ്ലൗസിലൂടെ അടിച്ചേൽപ്പിക്കലിന്റെയും തലമുറകൾ തമ്മിലുള്ള സംഘർഷത്തിന്റെയും കഥയാണ് ചിത്രം പറയുന്നത് സംഘർഷഭരിതമായ ഈ ചിത്രം ഓരോ പ്രേക്ഷകരെയും ഒരുപാട് ആഴത്തിൽ സ്പർശിച്ചു എന്നു പറയുന്നതാണ് സത്യം. തമിഴ്നാട് ഉൾനാടൻ ഗ്രാമമാണ് ചിത്രത്തിൽ പശ്ചാത്തലമായി വരുന്നത് ഉച്ചിമല കാറ്റിന്റെ കഥ പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ചിത്രം ചെറുനോവ് ആയി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയാണ്. അങ്കമാളിന്റെ മകന്റെ വിവാഹാലോചനയും അതിനെ തുടർന്നു വരുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത് തന്റെ ഭാവി വധുവിനെ വീട്ടുകാർ തന്റെ വീട്ടിലേക്ക് വരുമ്പോൾ ബ്ലൗസ് ധരിക്കാതെ സാരി മാത്രം എടുത്തു നിൽക്കുന്ന അമ്മ അങ്കമാലിനെ കുറിച്ച് മകന് സങ്കൽപ്പിക്കാൻ പോലും സാധിക്കാതെ വരുന്ന രംഗങ്ങളൊക്കെ ഒരു പ്രത്യേകമായ ഇമോഷണൽ ടച്ച് ആണ് നൽകുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വളരെ മികച്ച രീതിയിൽ തന്നെയാണ് മുൻപോട്ട് പോകുന്നത് അങ്കമാളിന്റെ കഥാപാത്രമായി അഭിനയിച്ച ഗീത കൈലാസം കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും.


Previous Post Next Post