ശബരിമലയിൽ KSRTC 8657 ദീർഘദൂര ട്രിപ്പുകൾ നടത്തി, പ്രതിദിന വരുമാനം 46 ലക്ഷം രൂപ




ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ കെ.എസ്.ആർ.ടി. സി. 8657 ദീർഘദൂര ട്രിപ്പുകൾ നടത്തി. പമ്പ-നിലയ്ക്കൽ റൂട്ടിൽ 43,241 ട്രിപ്പാണ് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്‌പെഷൽ ഓഫീസർ കെ.പി. രാധാകൃഷ്ണൻ പറഞ്ഞു.

ശരാശരി പ്രതിദിന വരുമാനം 46 ലക്ഷം രൂപയാണ്. 180 ബസുകൾ പമ്പ യൂണിറ്റിൽ മാത്രം സർവീസ് നടത്തുന്നു. പ്രതിദിനം ശരാശരി 90,000 യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്നത്. തെങ്കാശി, തിരുനൽവേലി എന്നിവിടങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്.

കോയമ്പത്തൂർ, ചെന്നൈ, പഴനി എന്നിവിടങ്ങളിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ സർവീസ് ആരംഭിക്കും. പമ്പ ത്രിവേണിയിൽ നിന്ന് പമ്പ ബസ് സ്റ്റാൻഡിലേക്ക് രണ്ടു ബസുകൾ സർവീസുകളും നടത്തുന്നുണ്ട്. നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് പാർക്കിങ് ഗ്രൗണ്ടുകളെ ബന്ധിപ്പിച്ച് മൂന്നു ബസുകൾ 10 രൂപ നിരക്കിൽ സർക്കുലർ സർവീസ് നടത്തുന്നുണ്ട്.

Previous Post Next Post