പാമ്പാടി : സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിന്റെ മുപ്പതാമത് കായികോത്സവത്തിന്റെ ഉദ്ഘാടനം പാമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് എബ്രഹാം കോളേജ് പടിക്കൽ നിന്നും സ്കൂൾ ജംഗ്ഷനിലേക്കുള്ള മിനി മാരത്തnൺ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു . സ്കൂൾ മാനേജർ അഡ്വക്കേറ്റ് സിജു കെ ഐസക്ക് , പ്രിൻസിപ്പാൾ ജയശ്രീ കെ. ബി, വൈസ് പ്രിൻസിപ്പാൾ രഞ്ജിനി കെ ജി, കായികാധ്യാപകൻ ബിനു, ബിന്ദു പി.റ്റി, ഹെഡ് ബോയ് ഷഹബാസ് എസ്, ഹെഡ് ഗേൾ ഷാരിൻ റെജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഷഹബാസ് എസ്, ഷാരോൺ റോയ്, ഡോൺ റ്റി ഹെൻട്രി പെൺകുട്ടികളുടെ വിഭാഗത്തിൽ അൻസു സണ്ണി, ഇവാന സൂസൻ റെനു, കൃഷ്ണപ്രിയ റ്റി.എം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.