പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും ഞായറാഴ്ച (05.01.2024) ഉച്ചയ്ക്ക് രണ്ടു മണി മുതൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.




കോട്ടയത്തു  നിന്നും  പൊൻകുന്നം ഭാഗത്തേക്ക്  പോകുന്ന വാഹനങ്ങൾ R.I.Tഎൻജിനീയറിങ് കോളേജ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ്  പങ്ങട ജംഗ്ഷൻ, ആനിവേലി ജംഗ്ഷൻ, റബ്ബർ ഫാക്ടറി ജംഗ്ഷൻ, എസ്.എച്ച് കുരിശുപള്ളി ജംഗ്ഷൻ, ഓലിയ്ക്കപ്പടി, ചെന്നാമറ്റം, പാനാപ്പള്ളി, വട്ടുകളം കൂടി 12-)ം മൈൽ ഭാഗത്ത് എത്തി പോകേണ്ടതാണ്.
 
പൊൻകുന്നം ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ചേന്നംപള്ളിയിൽ നിന്ന് തിരിഞ്ഞ് ഓർവയൽ, മുളേക്കുന്ന്, കുറ്റിയ്ക്കൽ ബാങ്ക് പടി, ഇലക്കൊടിഞ്ഞി, മാത്തൂർപ്പടി, വട്ടക്കുന്ന് അമ്പലം, മഞ്ഞാടി, പറുതലമറ്റം കൂടി 8-)ം മൈലിൽ എത്തി പോകേണ്ടതാണ്.
Previous Post Next Post