11 വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 53 വർഷം കഠിന തടവും പിഴയും ശിക്ഷ


കളമശേരി: 11 വയസുകാരനായ ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 53 വർഷം കഠിന തടവും 5.1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കളമശേരി പൊലിസ് സ്റ്റേഷനിൽ പോക്‌സോ കേസിലെ പ്രതിയായ, എറണാകുളം, തൃക്കാക്കര നോർത്ത് വില്ലേജ്, എച്ച് എംടി കോളനിയിൽ, ആലക്കാപറമ്പിൽ വീട്ടിൽ സുധാകരൻ എ.പി. എന്നയാളെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

2023 ലാണ് കേസിനസ്പദമായ സംഭവം നടന്നത്. കളമശേരി സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന വിബിൻ ദാസ്, എ എസ് ഐ സുമേഷ് എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ യമുന പി. ജി ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീജിഷ് ആർ പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു.
Previous Post Next Post