ചിൽഡ്രൻസ് ഹോമിലെ കൊലപാതകം: 15കാരന്റെ പ്രതികരണം കേട്ട് അമ്പരന്ന് കെയര്‍ ടേക്കര്‍മാരും പൊലീസും



ചിൽഡ്രൻസ് ഹോമിലെ കൊലപാതകത്തിൽ 15കാരന്റെ പ്രതികരണം കേട്ട് അമ്പരന്ന് കെയര്‍ ടേക്കര്‍മാരും പൊലീസും. കാര്യമായ ഭാവഭേദങ്ങളില്ലാതെയാണ് പതിനേഴുകാരനെ ആയുധം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം പതിനഞ്ചുകാരന്‍ വിവരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ട പതിനേഴുകാരനുമായി പതിനഞ്ചുകാരന്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന കയ്യേറ്റത്തില്‍ പതിനഞ്ചുകാരന്റെ മുഖത്ത് പരിക്കേറ്റിരുന്നു. ചില്‍ഡ്രന്‍സ് ഹോമിലെ കെയര്‍ ടേക്കര്‍മാര്‍ ഇടപെട്ട് രണ്ടുപേരേയും പിടിച്ച് മാറ്റിയിരുന്നു. സംഭവം അവിടെ അവസാനിച്ചു എന്ന് എല്ലാവരും ധരിച്ചിരുന്നത്.

എന്നാല്‍ രാവിലെ 15 കാരന്‍ ഉണര്‍ന്ന് പല്ലു തേക്കുമ്പോള്‍ മുഖത്ത് അടികൊണ്ട ഭാഗത്ത് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ മുഖത്ത് തലേ ദിവസം കുട്ടി മര്‍ദിച്ചതിന്റെ പാട് കണ്ടുപ്പോള്‍ ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനുള്ള പ്രകോപനമായത്. കയ്യിൽ കിട്ടിയ ചുറ്റികയുമായി ഒരു അടി മാത്രമാണ് 15കാരൻ 17കാരനെ അടിച്ചത്. അപ്പോഴേക്കും കെയര്‍ടേക്കര്‍മാര്‍ ഓടിയെത്തി പിടിച്ചുമാറ്റിയെങ്കിലും പതിനേഴുകാരന്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

Previous Post Next Post