16ാം വയസ് മുതൽ പീഡനം; പോക്സോ കേസിൽ യുവാവ് പിടിയിൽ…



കൊല്ലം: കൊല്ലം ചിതറയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ ഹാരിഷ് ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതി പെൺകുട്ടിയെ പതിനാറാമത്തെ വയസു മുതൽ പീഡിപ്പിച്ചെന്നാണ് കേസ്. 2023 ലാണ് പെൺകുട്ടിയെ ഒരു വിവാഹ സൽക്കാരത്തിനിടെ പ്രതി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിലായെന്നും പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചെന്നുമാണ് കേസ്.
പ്രതിയുടെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറിയതോടെ സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിതറ പൊലീസ് ഹാരിഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Previous Post Next Post