പത്തനംതിട്ടയിൽ 17 കാരിക്ക് പീഡനം; സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുകളും അകന്ന ബന്ധുവും പ്രതികൾ


പത്തനംതിട്ട: അടൂരിൽ 17 കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ചൈൽഡ് വെൽഫയർ കമ്മിറ്റി സ്കൂളിൽ നടത്തിയ കൗൺസിലിങിനിടെയാണ് പെൺകുട്ടിക്ക് നേരെയുണ്ടായ പീഡന വിവരം പുറത്തറിഞ്ഞത്.

തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പീഡന വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. 2019 ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പെൺകുട്ടി പീഡനത്തിന് തുടർച്ചയായി ഇരയാവുകയായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 9 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ നാല് പേരെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇനി 5 പേരെ കണ്ടെത്താനുണ്ട്.

സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുകളും ഒരു അകന്ന ബന്ധുവുമാണ് പെൺകുട്ടിയ പീഡനത്തിനിരയാക്കിയത്.
Previous Post Next Post