18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്



 
പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടെന്ന് വെളിപ്പെടുത്തി യുവാവ്.

പോളണ്ടിലാണ് സംഭവം. മൊട്ടുസ് ഹെപ്പ എന്ന ഇരുപതുകാരനാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 
യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണയ്ക്കിടെയാണ് ഇയാള്‍ ശവരതിയില്‍ ഏർപ്പെട്ടെന്ന് വെളിപ്പെടുത്തിയത്. ടോസിട്ടാണ് താൻ കൊലനടത്താൻ തീരുമാനമെടുത്തതെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

2023 ഓഗസ്റ്റിലാണ് സംഭവം. വിക്ടോറിയ കോസില്‍സ്ക എന്ന പെണ്‍കുട്ടിയെയാണ് കാർ മെക്കാനിക്കായ ഇയാള്‍ കൊലപ്പെടുത്തിയത്. ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് പതിനെട്ടുകാരി ഹെപ്പയെ പരിചയപ്പെട്ടത്. കാർ റിപ്പയർ ഷോപ്പിലെ ജോലി കഴിഞ്ഞ് വരികയായിരുന്നു ഹെപ്പ. പെണ്‍കുട്ടിയെ തൻറെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. അവിടെ വച്ച്‌ കോസില്‍സ്ക ഉറങ്ങിയപ്പോള്‍ ഹെപ്പ പെണ്‍കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. കയറുപയോഗിച്ച്‌ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ശേഷം പൊലീസിനെ വിളിച്ചു.
"കൊലപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഞാൻ ഒരു നാണയം എറിഞ്ഞു. ഹെഡ്സ് വന്നാല്‍ കൊല്ലണം, ടെയില്‍സ് വന്നാല്‍ വേണ്ട എന്ന് തീരുമാനിച്ചു. നാണയം ഹെഡ്സ് വീണു, ഞാൻ അവളെ കൊന്നു" ഹെപ്പ പൊലീസിനോട് പറഞ്ഞു. ആരെയെങ്കിലും കൊല്ലണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും ഇരയെ കണ്ടെത്താൻ നഗരത്തില്‍ ചുറ്റിനടന്നിരുന്നതായും പ്രതി വെളിപ്പെടുത്തി.

''സ്വന്തം വീട്ടിലേക്ക് പോകാനോ എൻറെ കൂടെ വരാനോ താത്പര്യമെന്ന് ചോദിച്ചു. പെണ്‍കുട്ടി എൻറെ കൂടെ വരാൻ തീരുമാനിച്ചു. ഫ്ലാറ്റിലെത്തിയ ഞങ്ങള്‍ അവിടെ ഇരുന്നു, കാര്യമായി സംസാരിച്ചില്ല. പിന്നെ പെണ്‍കുട്ടി ഉറങ്ങിപ്പോയി. ഞാൻ മുറിയില്‍ ചുറ്റിനടന്നു, അവളെ ഉണർത്താൻ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല. പിന്നെ ഞാൻ ഒരു നാണയം എറിഞ്ഞു, അത് ഹെഡ്സ് വീണു, ഞാൻ അവളെ കൊന്നു

എന്തിനാണ് ഞാൻ അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. ചില കാര്യങ്ങള്‍ സംഭവിക്കുന്നു, പക്ഷേ അതില്‍ എനിക്ക് യാതൊരു സ്വാധീനവുമില്ല. ചിലപ്പോള്‍ എനിക്ക് ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്ബോള്‍ ഞാൻ ഒരു നാണയം എറിയും. ഞാൻ അവളുടെ നെഞ്ചില്‍ ഇരുന്നു അവളെ കഴുത്തു ഞെരിച്ച്‌ കൊല്ലാൻ തുടങ്ങി. കഴുത്തു ഞെരിച്ച്‌ കൊല്ലാൻ ഞാൻ തീരുമാനിച്ചതിന് കാരണം അപ്പോള്‍ രക്തമൊന്നും ഉണ്ടാകില്ല എന്നതാണ്. അവള്‍ ശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു. പോരാടാൻ അവള്‍ക്ക് ശക്തിയില്ലായിരുന്നു. അവള്‍ ചെറുക്കാൻ ശ്രമിച്ചു, പക്ഷേ വളരെ വൈകിപ്പോയി.

ഞാൻ അവളെ കൊന്നതിനുശേഷം, അവളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, എന്നിട്ട് ഞാൻ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടു. പിന്നെ ഞാൻ വസ്ത്രം ധരിച്ച്‌ മൃതദേഹം മറയ്ക്കാൻ ശ്രമിച്ചു. ഞാൻ യുക്തിസഹമായി ചിന്തിക്കുകയായിരുന്നില്ല. മൃതദേഹം ഒരു ബാഗില്‍ ഇട്ടു പുതപ്പില്‍ പൊതിഞ്ഞു. അത് കത്തിക്കാൻ പദ്ധതിയിട്ടിരുന്നു. കൊലപാതകം നടത്തിയാല്‍ എനിക്ക് സുഖം തോന്നുമെന്ന് ഞാൻ കരുതി" ഹെപ്പ കോടതിയില്‍ വെളിപ്പെടുത്തി.
പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ യുവാവ് പദ്ധതിയിട്ടിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍, യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാള്‍ പൊലീസിനെ വിളിച്ച്‌ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജനുവരി എട്ടിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
Previous Post Next Post