ബൈക്കിടിച്ച് അഞ്ചാം ക്ലാസുകാരൻ അഭിരാം മരിച്ച സംഭവത്തിൽ വാഹനമോടിച്ച 18 കാരൻ അറസ്റ്റിൽ.



കൊല്ലം: ശാസ്താംകോട്ടയിൽ ബൈക്കിടിച്ച് അഞ്ചാം ക്ലാസുകാരൻ അഭിരാം മരിച്ച സംഭവത്തിൽ വാഹനമോടിച്ച 18 കാരൻ അറസ്റ്റിൽ. തെക്കുംഭാഗം സ്വദേശി ബേസിലിൻ ബ്രിട്ടോയാണ് അറസ്റ്റിലായത്. ശാസ്താംകോട്ട പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ലൈസൻസില്ലെന്നും പൊലീസ് അറിയിച്ചു.
 ജനുവരി 11ന് കാരാളിമുക്ക്- കടപുഴ റോഡിലെ റെയിൽവേ മേൽപാലത്തിന് സമീപമാണ് അപകടമുണ്ടായത്.
സഹപാഠികൾക്കൊപ്പം ട‍്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെയായിരുന്നു അഭിരാമിനെ ബൈക്ക് ഇടിച്ചത്. ബാഗിന്‍റെ വള്ളി ബൈക്കിന്‍റെ ഹാൻഡിലിൽ കുടുങ്ങിയതോടെ കുട്ടിയെ വലിച്ചിഴച്ച് ബൈക്ക് മുന്നോട്ട് നീങ്ങി. കുട്ടി തെറിച്ച് വീണതോടെ യുവാവ് ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തിരുവനന്തപരുരത്തെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഭിരാം മരിച്ചത്
Previous Post Next Post