വര്‍ക്കലയിൽ 19കാരൻ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി...



തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിൽ 19കാരനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചാലുവിള കുന്നുംപുറത്ത് വീട്ടിൽ മിഥിൻ എംജി ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4. 30 ഓടെ പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്.
റെയില്‍വെ ട്രാക്കിന്‍റെ പല സ്ഥലങ്ങളിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഏത് ട്രെയിൻ തട്ടിയാണ് അപകടം നടന്നത് എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. വർക്കല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Previous Post Next Post