യുഎഇ ബിഗ് ടിക്കറ്റ്: 2024ലെ അവസാന നറുക്കെടുപ്പിൽ ഒരു മില്യൻ ദിർഹം നേടിയത് മലയാളിയായ യുവതി;


2024 വർഷത്തെ അവസാന ഇ-ഡ്രോ വിജയിച്ചത് 46 വയസ്സുകാരിയായ ജോർജിന ജോർജ്. ഒരു മില്യണ്‍ ദിർഹം യു.എ.ഇയില്‍ ജീവിക്കുന്ന മലയാളിയായ ജോർജിന നേടി.ഭർത്താവിനും മക്കള്‍ക്കും ഒപ്പം ദുബായില്‍ ജീവിക്കുകയാണ് അവർ. അഞ്ച് വർഷം മുൻപാണ് ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്ന് ജോർജിന പറയുന്നു. എല്ലാ മാസവും സഹപ്രവർത്തകർക്കൊപ്പം ഗെയിം കളിക്കും. ഇത്തവണ ഭർത്താവിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം.


എല്ലാ വിജയികളെയും പോലെ എനിക്കും ആദ്യം ഇത് വിശ്വസിക്കാനായില്ല – ജോർജിന പറയുന്നു. റിച്ചാർഡിന്റെ ശബ്ദം പരിചിതമല്ലാത്തത് കൊണ്ട് ആദ്യം കരുതിയത് ഇത് തട്ടിപ്പാണെന്നാണ്. പക്ഷേ, സമ്മാനം ലഭിച്ചത് യാഥാർത്ഥ്യമാണെന്ന് മനസ്സിലായതോടെ ഞെട്ടലായി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കരുതും. വിജയം നല്‍കിയത് പുതിയ ആത്മവിശ്വാസമാണ്. ബിഗ് ടിക്കറ്റില്‍ ഇനിയും പങ്കെടുക്കും – ജോർജിന കൂട്ടിച്ചേർക്കുന്നു.



Previous Post Next Post